ദാസനും വിജയനും പഠനം പൂർത്തിയാക്കിഹൈദരാബാദിൽ ജോലിയിൽ പ്രവേശിച്ച കാലം.ജോലിയിൽ പ്രവേശിച്ചു രണ്ടു മാസം ട്രെയിനിംഗ്ആണ്. രാവിലെ കോഴി കൂവുമ്പോൾ തുടങ്ങുന്നട്രെയിനിംഗ് വൈകുന്നേരം അടുത്തുള്ളഅമ്പലത്തിലെ ലൗഡ് സ്പീകറിൽ ഭക്തിഗാനംവെച്ചാലെ പൂട്ടികെട്ടൂ. അന്നേദിവസം പിന്നെ ഒന്നിനുംസമയമില്ല. കുളി കഴിഞ്ഞ്, ഭസ്മം ചാർത്തി,നാമജപവും കഴിഞ്ഞ് സുഖനിദ്ര.
ശനി ഞായർ ദിവസങ്ങളിൽ ഇരുവർകുംഅവധിയാണ്. ജന്മനാൽ ഭക്ഷണപ്രിയരായ (ഓണ്ലിനോണ് വെജ്. നോട്ട് ദി പൊയന്റ്റ്) ഇവർക്ക് ഈഅവധി ദിവസങ്ങൾ വലിയ ആശ്വാസമായിരുന്നു.രാവിലെ റൂമിൽ നിന്ന് ഇറങ്ങിയാൽ അടുത്തുള്ളകൈരളി ഹോട്ടലിൽ നിന്ന് വളരെ ലഘു ആയ പ്രഭാതഭക്ഷണം. എത്ര വിശപ്പ് ഉണ്ടെങ്കിലും രണ്ട് കുറ്റി പുട്ട്,അതിനു വേണ്ടത്ര കോഴിക്കറി, നാല് പുഴുങ്ങിയ മുട്ട,രണ്ട് ഏത്തപ്പഴം എന്നിവ മാത്രമേ ഇവർവിഴുങ്ങാറുള്ളൂ . ഈ യുദ്ധം കഴിഞ്ഞാൽ അടുത്തയുദ്ധ ഭൂമി തേടിയുള്ള വിശ്രമമില്ലാത്ത അലച്ചിലാണ്പിന്നെ. രാത്രി ആവുമ്പോഴേക്കും ഒരു കുട്ടിയാനയ്ക്ക്കഴിക്കാവുന്ന അത്ര ഭക്ഷ്ണമെങ്കിലും ഇവർഅകത്താക്കിയിരിക്കും. ആ ദിവസങ്ങളിൽ കോഴി,ആട്, മാട് തുടങ്ങിയ ജന്ദു മൃഘാതികൾ ജീവൻ ഭയന്ന്പുറത്തിറങ്ങാറില്ല എന്ന് ഐതിഹ്യം. വെജിറ്റെരിയൻഭോജനശാലകൾക്ക് ആ ദിവസങ്ങളിൽ ആന്ധ്രഗവണ്മെന്റ് അവധി പ്രക്യാപിച്ചുരുന്നത്രേ.
ഇങ്ങനെ കാലം കുറച്ചു മുൻപോട്ട് ഓടിയപ്പോഴാണ്ഈ ഗടികളുടെ സഹപാഠിയായ മിസ്സിസ് മിയങ്കമഹന്ദ് ഭർത്താവുമൊന്നിച്ച് അന്നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടി എത്തുന്നത്. ഈ വിവരം ദാസനുംവിജയനും അറിയുന്നത് ഒരു വെള്ളിയാഴ്ച്ച വന്നതപാൽ വഴി. ഉള്ളടക്കം ഇപ്രകാരം:
"പ്രിയപ്പെട്ട ദാസനും വിജയനും അറിയുന്നതിന് മിയങ്കഎഴുതുന്നത്.
ഞാനും മഹന്ദും കഴിഞ്ഞ ആഴ്ച്ച ഹൈദരാബാദിൽഎത്തി. ഇനി ഇവിടെ കുറച്ചു നാൾ ഉണ്ടാവും. നിങ്ങൾരണ്ടു പേരെയും ഈ വരുന്ന ശനിയാഴ്ച ഞങ്ങളുടെവീട്ടിലേക്കു ഉച്ച ഭക്ഷണത്തിന് ക്ഷണിച്ചു കൊള്ളുന്നു.ഞങ്ങളുടെ വിലാസം താഴെ എഴുതിയിട്ടുണ്ട്. നിങ്ങൾതീർച്ചയായും വരണം.
എന്ന്,
മിയങ്ക"
കത്ത് വായിച്ചുകഴിഞ്ഞപ്പോൾ അവരുടെ മനസ്സിൽവെപ്രാളം അലയടിച്ചു. "വയറു നിറയെ നോണ് വെജ്ഭക്ഷണം കഴിക്കാൻ കിട്ടുന്ന രണ്ടേ രണ്ടുദിവസമാണ്. അതിൽ ഒന്ന് വെറുതേ പോകുമല്ലോഈശ്വരാ!!!". ദാസാൻ നെടുവീര്പിട്ടു. വിജയനുവാക്കുകൾ പുറത്തു വരാത്ത അവസ്ഥ. അന്നു രാത്രിഅവർ ഉറങ്ങിയില്ല.
നേരം പുലര്ന്നപോഴേക്കും അവർ ഒരു തീരുമാനംഎടുത്തിരുന്നു. ഒരു നല്ല സുഹൃത്തിന്റെ ക്ഷണം തള്ളികളയുന്നത് മര്യാതയല്ലെന്നു കരുതി അവർമിയങ്കയുടെ വീടിലേക്ക് പോകാൻ തീരുമാനിച്ചു.പക്ഷെ നോണ് വെജ് കഴിക്കാതിരിക്കാനും വയ്യ.അതിനും അവർ ഒരു വഴി കണ്ടെത്തിയിരുന്നു.അവരാരാ മൊതല്!!
നാല്പതു മയിൽ ബസ്സിൽ ചുട്ടു പൊള്ളുന്ന വെയിലത്ത്യാത്ര ചെയ്ത് അവർ മിയങ്ക താമസിക്കുന്നനഗരത്തിൽ എത്തി. ബസ്സിറങ്ങിയ ഉടനെ അവർ ഒരുനല്ല ഹോട്ടൽ ലക്ഷ്യമാക്കി നടന്നു. ഒരു ഫർലൊങ്ങ്നടന്നപ്പോൾ അവരുടെ മുൻപിൽ ഒരു ഹോട്ടൽപ്രത്യക്ഷപ്പെട്ടു. ഹോട്ടൽ നവാബ്. ഹോട്ടലിലെ ചില്ലിട്ടഭക്ഷണ പെട്ടിയിക്കുള്ളിൽ നല്ല എണ്ണയിൽപൊരിച്ചെടുത്ത കോഴിക്കാലുകൾ നിരത്തിവെച്ചിരിക്കുന്നു. അതു കണ്ടതും ദാസന്റെയുംവിജയന്റെയം കണ്ട്രോൾ പോയി. ഹോട്ടലിൽ നിന്ന്ചിക്കൻ കാൽ കഴിക്കാൻ നിർവാഹമില്ല. അവിടന്നുകഴിച്ചാൽ മിയങ്ക ഒരുക്കിയ ഭക്ഷണ വിഭവങ്ങൾകഴിക്കാൻ പാടുപെടുമല്ലോ എന്നായി ചിന്ത.അവസാനം നാല് കോഴിക്കാലുകൾ പാർസൽമേടിക്കാം എന്ന് തീരുമാനമായി. പാർസൽ മേടിച്ചാൽഉച്ചക്ക് ഊണിന്റെ കൂടെ സാപ്പിടാമല്ലോ!!. ഒരുകോഴിക്കാൽ മിയങ്കക്ക്, ഒന്ന് അവളുടെ ഭർത്താവിന്,മറ്റു രണ്ടെണ്ണം ദാസനും വിജയനും. അതായിരുന്നുമാസ്റ്റർ പ്ലാൻ.
അങ്ങനെ കോഴിക്കാലും പൊതിഞ്ഞുകെട്ടി അവർമിയങ്കയുടെ വീട്ടിലെത്തി. കൊള്ളിംഗ് ബെല്ലടിച്ചു. മിയങ്ക വാതിൽ തുറന്നു. പഴയ സഹപാഠികളെ ഒരുഇടവേളയ്ക്കു ശേഷം കണ്ട സന്തോഷം അവളുടെമുഖത്ത് വിടർന്നു നിന്നു. മഹന്ദ് ഉടനെ അകത്തുനിന്നു വന്നു അവരെ സ്വാകതം ചെയ്തു.കൊഴികലുകൾ മിയങ്കക്ക് ഗിഫ്റ്റ് ആയി കൈമാറി.അവർ നാലു പേരും കുശല സംഭാഷണത്തിൽഎർപെട്ടു.
ക്ലോക്കിൽ മണി രണ്ടടിച്ചു. കുശലം പറച്ചിൽതീരുന്നില്ല. വിജയനു വിശപ്പു സഹിക്കവയ്യതായി.കരയാൻ തോന്നുന്നു. ദാസന്റെ കയ്കൾ വിറച്ചുതുടങ്ങി. അപ്പോൾ മിയങ്ക ആ മഹത് വചനം ഉരുവിട്ടു:
മിയങ്ക: നമുക്ക് ഊണ് കഴിച്ചാലോ? നിങ്ങള്ക്ക്വിശപ്പയില്ലലോ?
വിജയന്: ഏയ്. തീരെ ഇല്ല. നിനക്കയോടാ ദാസാ?
ദാസൻ ആ ചോദ്യത്തിന് ഉത്തരം പറയാൻമെനകെട്ടില്ല.
അങ്ങനെ അവർ കൈ കഴുകി തീൻ മേശയിലിരുന്നു.പുതിയതെന്നു തോന്നിപ്പിക്കുന്ന പാത്രങ്ങൾമേശപ്പുറത്തു നിരത്തി വെച്ചിരുന്നു. ഭക്ഷണവിഭവങ്ങൾ അടച്ചു വെച്ചിരിക്കുകയാണ്.ക്ഷമാപൂര്വ്വം അവർ ആ പാത്രങ്ങളെകണ്ണെടുക്കാതെ നോക്കിയിരുന്നു.
മിയങ്ക വിളംബാൻ ആരംഭിച്ചു. അവരതുപ്രതീക്ഷിച്ചില്ല. ഇരുവരും ആ മേശപ്പുറത്തുതളര്ന്നിരുന്നു. പച്ചരി ചോറും സാമ്പാറും അച്ചാറുംഅല്ലാതെ മറ്റൊന്നും ഊണിനില്ല. പണ്ടത്തെ മലയാളംസിനിമകളിൽ ശാരതയെ കാണിക്കുമ്പോൾഉണ്ടാകുന്ന മ്യൂസിക് അവരുടെ മനസ്സിൽ പ്ലേചെയ്തു.
സ്വഭാവിഗംയും അവരുടെ മനസ്സ് മിയങ്കയുടെഅടുക്കളയിലിരിക്കുന്ന കോഴിക്കാലിനു ചുറ്റുംവട്ടമിട്ടു പറന്നു. കോഴിക്കാലിനെ കുറിച്ച് മിയങ്കയെഒര്മിപ്പിക്കാൻ ഊണിന് ഇടയിൽ ദാസനും വിജയനുംമാറി മാറി ശ്രമിച്ചു. ഫലമുണ്ടായില്ല.
സമയം ഏതാണ്ട് ഏഴു മണിയോടടുത്ത് അവർമിയങ്കയോടും ഭർത്താവിനോടും യാത്ര പറഞ്ഞുഇറങ്ങി. ഒരു പഴയ സുഹൃത്തിനെ കണ്ടതിലേറെകോഴിക്കാൽ കഴിക്കാൻ പറ്റാത്തതിലുള്ളഅമർഷമയിരുന്നു അവര്ക്ക്. നേരം ഇരുട്ടിയത്കൊണ്ട് തിരിച്ചു ആ ഹോട്ടലിൽ പോയി കഴിക്കാനുംനിവര്ത്തിയില്ല. 40 മയിൽ യാത്രയുണ്ട്തിരിച്ചെത്താൻ.
അവർ തിരിച്ചു പോകാനുള്ള ബസ്സുകയറി. കുറച്ചുദൂരം ഓടിയതിനു ശേഷം ബസ്സ് ഹോട്ടൽ നവാബിന്മുന്നില് ആളെ കയ്യട്ടാൻ നിർത്തി. അവർ ആഹോട്ടൽ കണ്ടതും കണ്ടക്ടർ ഡബിൾ ബെല്ലടിച്ചു.ദാസന്റെ മുഖത്ത് നിസ്സഹായത സ്പഷ്ടമായിരുന്നു.അപ്പോൾ വിജയൻ ദാസനെ ആശ്വസിപിച്ചു: "എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ"
No comments:
Post a Comment